വന്ദേമാതരത്തിനെതിരെ ഫത്‌വ
ദിയോബാന്‍സ്: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിയ്‌ക്കുന്നത് ഇസ്ലാം വിരുദ്ധമാണെന്ന് പുരോഹിത സംഘടനയായ ജാമിയത് ഇ ഉലേമ ഹിന്ദ്. വന്ദേമാതരം ആലപിയ്‌ക്കുന്നതിനെതിരെ സംഘടന ഫത് വയും പുറപ്പെടുവിച്ചു.
ഇത് പ്രകാരം മുസ്ലീങ്ങള്‍ വന്ദേമാതരം ചൊല്ലുന്നത് വിലക്കിയിട്ടുണ്ട്. ഗീതത്തിലെ ചില വരികള്‍ ഇസ്ലാമിനെതിരാണെന്നാണ് പുരോഹിതരുടെ വാദം. തിങ്കളാഴ്‌ച ഉത്തര്‍പ്രദേശിലെ ദിയോബാന്‍സില്‍ ആരംഭിച്ച ജാമിയത് ദേശീയ യോഗത്തിലാണ് വന്ദേമാതരത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ജാമിയത് ദേശീയ യോഗത്തെ അഭിമുഖീകരിയ്‌ക്കാനിരിയ്‌ക്കെയാണ് തീരുമാനം പുറത്തുവന്നിരിയ്‌ക്കുന്നത്. ഇസ്ലാമിക നിയമ ബോര്‍ഡും ഇതിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിയ്‌ക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയില്ലെന്നാണ് മുസ്ലീം നിയമ ബോര്‍ഡ് വിശദീകരിയ്‌ക്കുന്നത്. ദേശത്തെ സ്‌നേഹിയ്‌ക്കാം എന്നാല്‍ ആരാധിയ്‌ക്കാനാവില്ലെന്നാണ് ഫത്‌വയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇസ്ലാമിക നിയമ ബോര്‍ഡിലെ ഉന്നതനായ കമല്‍ ഫാറൂഖി പ്രതികരിച്ചത്.
ഭരതാംബയെ സ്‌തുതിയ്‌ക്കുന്ന ഗീതമായി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗാനത്തിനൊപ്പമാണ് രാജ്യം പ്രതിഷ്‌ഠിച്ചിരിയ്‌ക്കുന്നത്. സ്വതന്ത്ര്യസമരകാലത്ത് ബ്രീട്ടീഷ് ഭരണത്തിനെതിരെ പോരാടിയ സേനാനികള്‍ വന്ദേമാതരം ആലപിച്ചു കൊണ്ടാണ് സമരങ്ങളില്‍ പങ്കെടുത്തത്
Tuesday, November 3, 2009
Subscribe to:
Posts (Atom)